ഇനി പഞ്ചായത്തിലേക്ക്വിളിച്ചാല്‍ മൂന്ന്റിങ്ങിനുള്ളില്‍ ഫോണ്‍ എടുക്കണം!

പഞ്ചായത്തുകളിലെ ജീവനക്കാരുടെ മനോഭാവം മാറ്റുന്നതിനുo ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടര്‍ കാര്യാലയം പുതി സര്‍ക്കുലര്‍ പുറത്തിറക്കി.

ഈ സര്‍ക്കുലറിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനോടൊപ്പം ഓഫീസില്‍ ഫോണ്‍ കൈ കാര്യം ചെയ്യുന്നതില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കപ്പെട്ടിരിക്കുന്നു. ഇത് പാലിക്കപ്പെടുന്നു എന്നത് ഓഫീസ് അധികാരി ഉറപ്പാക്കേണ്ടതുമാണ് എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

01. കഴിയുന്നതും 3 റിംഗിനുള്ളില്‍ ഫോണ്‍ എടുക്കേണ്ടതാണ്.

02. ഫോണ്‍ എടുക്കുന്നയാളും വിളിക്കുന്നയാളും അഭിസംബോധന ചെയ്തശേഷം പേര്, ഓഫീസ്, തസ്തിക എന്നതുള്‍പ്പെടെ സ്വയം പരിചയപ്പെടുത്തേണ്ടതാണ്.

03. വ്യക്തമായി ആവശ്യമായ ഉച്ചത്തില്‍ സംസാരിക്കേണ്ടതാണ്.

04. ആവശ്യമെങ്കില്‍ മാത്രം സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കേണ്ടതാണ്.

05. ഫോണ്‍ സംഭാഷണം നടക്കുമ്ബോള്‍ ആവശ്യമായ നോട്ട് കുറിച്ചെടുക്കേണ്ടതാണ്.

06. ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കേണ്ടതാണ്.

07. ഫോണ്‍ കട്ട് ചെയ്യുന്നതിനുമുമ്ബ് വേറെ ആര്‍ക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്ന് ചോദിക്കേണ്ടതാണ്.

08. വോയ്‌സ് മെയില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ മറുപടി നല്‍കേണ്ടതാണ്.

09. ഓഫീസിലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ റിംഗിംഗ് ഒഴിവാക്കുകയോ ശബ്ദം താഴ്ത്തിവയ്ക്കുകയോ ചെയ്യുക.കഴിവതും വൈബ്രെഷന്‍ മോഡ് ഉപയോഗിക്കേണ്ടതാണ്.

10. സംഭാഷണം അവസാനിച്ചു എന്നുറപ്പാക്കിയശേഷം പരസ്പ്പരം നന്ദി അറിയിക്കേണ്ടതാണ്.

ഈ 10 കര്‍ശന നിര്‍ദ്ദേശങ്ങളാണ് പഞ്ചായത്ത് ഡയറക്ടറുടെ പൂര്‍ണ്ണ അധികചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി അനില്‍കുമാര്‍ കേരളത്തിലെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും അയച്ചിരിക്കുന്ന സര്‍ക്കുലറില്‍ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here