കൂട്ടബലാല്‍സംഗം: മധ്യപ്രദേശില്‍ നാല് ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

മധ്യപ്രദേശിലെ ഷാഹ്ദോലില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബി ജെ പി നേതാവടക്കം നാലുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ഫെബ്രുവരി 18-നാണ് 19 വയസുകാരിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ബി.ജെ.പി. ജയ്ത്പുര്‍ മണ്ഡലം നേതാവ് വിജയ് ത്രിപാഠി, കൂട്ടാളികളായ രാജേഷ് ശുക്ല, മുന്ന സിങ്, മോനു മഹാരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ, വിജയ് ത്രിപാഠിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കമല്‍ പ്രതാപ് സിങ് അറിയിച്ചു.

ബലാത്സംഗത്തിനിരയായ യുവതി ബി.ജെ.പി. നേതാവിന്റെ പേരടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോവുകയും പിന്നീട് ബലംപ്രയോഗിച്ച് മദ്യം നല്‍കി ജയത്പുരിലെ ഫാംഹൗസിലെത്തിച്ചു. ഇവിടെവെച്ച് നാല് പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here