റഫാലുകളെയായിരുന്നങ്കില്‍ പാകിസ്ഥാന് പകുതി വിമാനങ്ങളെയെങ്കിലും നഷ്ടമായേനെ…

ബലാക്കോട്ട് സംഭവങ്ങളുണ്ടായപ്പോള്‍ ഇന്ത്യയില്‍ റഫാലുകളുണ്ടായിരുന്നെങ്കില്‍ പാകിസ്ഥാന്റെ അവസ്ഥ മറ്റൊന്നായേനെ എന്ന വിലയിരുത്തലാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍.

2019ല്‍ ഇന്ത്യയുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച പുല്‍വാമ ആക്രമണത്തിന് ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ തച്ചു തകര്‍ത്താണ് ഇന്ത്യ പകരം വീട്ടിയത്. ഈ ദൗത്യത്തിന് ഇന്ത്യ നിയോഗിച്ചത് മിറാഷ് യുദ്ധവിമാനമായിരുന്നു. എന്നാല്‍ ഇന്ന് മിറാഷുകളുടെ തറവാട്ടില്‍ നിന്നും കരുത്തരായ റഫാലുകളെയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ദസാള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും നൂതനവും വിശ്വസനീയവുമായ യുദ്ധവിമാനമായി കണക്കാക്കപ്പെടുന്നു. അമേരിക്കയുടെ എഫ് 16 വിമാനങ്ങളേക്കാളും ഒരു പടി മുന്നിലാണ് റഫാല്‍.

ബലാക്കോട്ടിലെ ഇന്ത്യന്‍ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് വ്യോമസേന നിരവധി വിമാനങ്ങലെ നിയോഗിച്ചിരുന്നു. എന്നാല്‍ മിഗ് വിമാനങ്ങളെ ഉപയോഗിച്ച്‌ ഇന്ത്യ ഈ നീക്കത്തെ പരാജയപ്പെടുത്തുകയും, പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു.

സംഭവത്തില്‍ ഇന്ത്യന്‍ വിമാനവും തകര്‍ന്ന് വീണിരുന്നു. ഇന്ത്യന്‍ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായെങ്കിലും മണിക്കൂറുകള്‍ക്കകം ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായി.

ബലാക്കോട്ടിന് പിന്നാലെയുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ റഫാലുകളാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെങ്കില്‍ പാകിസ്ഥാന് പകുതി വിമാനങ്ങളെയെങ്കിലും നഷ്ടമായേനെ എന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. മുന്‍ വ്യോമസേനാ മേധാവി എ വൈ ടിപ്നിസിനും മറിച്ചൊരഭിപ്രായമില്ല.

ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ അവന്തിപോറ താവളമായ ശ്രീനഗറിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുവന്നത്. ജെഎഫ് 17, എഫ് 16 വിമാനങ്ങള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യക്ക് റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ അതില്‍ 12 വിമാനങ്ങളെങ്കിലും തിരികെ പാകിസ്ഥാനിലേക്ക് പറക്കുക ഇല്ലായിരുന്നുവെന്ന് എയര്‍ മാര്‍ഷല്‍ ടിപ്നിസ് അഭിപ്രായപ്പെട്ടു.

റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ട് 35 വര്‍ഷം തികയുന്ന വേളയിലാണ് ഇന്ത്യ കുറച്ച്‌ നേരത്തേ ഈ കരുത്തന്‍മാരെ സ്വന്തമാക്കണമെന്ന അഭിപ്രായം വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്. ഫ്രഞ്ച് വ്യോമസേനയുടെ നട്ടെല്ലാണ് റഫാല്‍ വിമാനങ്ങള്‍. ഫ്രാന്‍സുമായി ഉറ്റ ബന്ധമുളള രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ വിമാനം കൈമാറിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here