മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിട്ടു,രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായം.രജനീകാന്ത്

രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത്.ഇതിനൊപ്പം ആരാധകരുടെ സംഘടനയായ മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി.മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഇപ്പോഴാണ് രാഷ്ട്രീയ പ്രവേശനം പൂര്‍ണമായും അടഞ്ഞ അദ്ധ്യായമാണെന്ന് അദ്ദേഹം അറിയിച്ചത്.

“മക്കള്‍ മന്‍ട്രം പിരിച്ചുവിടുമെങ്കിലും ഫാന്‍ ക്ളബ് അസോസിയേഷന്റെ പ്രവര്‍ത്തനം തുടരും. മന്‍ട്രത്തിന്റെ ഭാരവാഹികള്‍ രജനീകാന്ത് ഫാന്‍ ക്ലബ് അസോസിയേഷന്റെ ഭാഗമായി തുടരും, അവര്‍ പൊതുസേവനത്തില്‍ ഏര്‍പ്പെടും,അദ്ദേഹം പറഞ്ഞു. മന്‍ട്രം പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്തശേഷമാണ് അദ്ദേഹം സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ചത്.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴ് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാകുമെന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. .

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നാണ് രജനികാന്ത് തുടക്കത്തില്‍ പറഞ്ഞിരുന്നത്.

പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്നുo അദ്ദേഹം അന്ന് ട്വിറ്ററില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here