ബംഗളൂരുവിൽ 56 കോടി രൂപയുടെ ലഹരിമരുന്ന്, വിദേശ വനിത അറസ്റ്റിൽ

ബംഗളൂരു വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിമാനത്താവളത്തില്‍ നിന്നും 56 കോടി രൂപയുടെ ലഹരിമരുന്ന്പിടികൂടി.

വിദേശവനിതയില്‍ നിന്നുമാണ് എട്ടു കിലോ ഹെറോയിനും പിടികൂടി യത്.സമീപകാലത്ത് പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി

കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിദേശ വനിത ഏതു രാജ്യക്കാരിയാണ് എന്നതടക്കമുള്ള വിവരങ്ങള്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്പുറത്തുവിട്ടിട്ടില്ല.

ഇന്നലെ രാവിലെയാണ് വിദേശവനിതയെ പിടികൂടിയതെന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അധികൃതർ അറിയിച്ചു.

ഇവരുടെ കൈയിലുണ്ടായിരുന്ന സ്യൂട്ട് കേസ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയത്. പുറമേ നിന്നും ഒരു സംശയവും തോന്നാത്ത തരത്തില്‍ അതിവിദഗ്‌ദ്ധമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here