പാകിസ്താനു വേണ്ടി ചാരപ്പണി,രണ്ട് സെെനികര്‍ അറസ്റ്റില്‍.

പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത രണ്ട് സെെനികരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് ഡി.ജി.പി.

ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശിപായിമാരായ ഹര്‍പ്രീത് സിം​ഗ് (23), ഗുര്‍ഭേജ് സിം​ഗ് (23) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.സൈന്യത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായക രേഖകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തതായും പ്രതികള്‍ രഹസ്യ സ്വഭാവമുള്ള 900 രേഖകള്‍ ഐ‌.എസ്‌.ഐയുമായി പങ്കിട്ടതായും ഡി.ജി.പി അറിയിച്ചു.

അതിര്‍ത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും സൈനിക രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇരുവരിലേക്കും എത്തിച്ചേര്‍ന്നത്.

ഇരുവരും 2021 ഫെബ്രുവരി മുതല്‍ മേയ് വരെയുളള കാലയളവില്‍ രാജ്യത്തിന്റെ പ്രതിരോധവും ദേശ സുരക്ഷയും സംബന്ധിച്ച രേഖകളുടെ ചിത്രങ്ങള്‍ അതിര്‍ത്തിയിലെ മയക്കുമരുന്ന് കളളക്കടത്തുകാരന്‍ രണ്‍വീര്‍ സിം​ഗുമായി പങ്കുവച്ചു. ഈ രേഖകള്‍ പിന്നീട് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കെെമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here