പഴനിയില്‍ ഭര്‍ത്താവിനൊപ്പം തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു.തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദനമേറ്റു.
അക്രമികൾ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരിക്കേല്‍പിച്ചു.കണ്ണൂര്‍ സ്വദേശികള്‍ക്കാണ് തീര്‍ഥാടനത്തിനിടെ ക്രൂര പീഡനം നേരിടേണ്ടി വന്നത്. ജൂണ്‍ 19ന് ആണ് സംഭവം.പരിയാരം ഗവ. മെഡികെല്‍ കോളജില്‍ ചികിത്സയിലാണ് യുവതി.
പാലക്കാട് നിന്നും ട്രെയിന്‍മാര്‍ഗം പഴനിയിലെത്തി ഭക്ഷണം വാങ്ങാനായി സ്ത്രീയെ റോഡരികില്‍ നിര്‍ത്തി യുവാവ് അടുത്ത ഹോടെലിലേക്ക് പോയതിന് പിന്നാലെ ഇവരെ ബലം പ്രയോഗിച്ച് ഒരു സംഘം തൊട്ടടുത്ത ലോഡ്ജിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഒരു രാത്രി മുഴുവനും പൂട്ടിയിട്ട് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ദമ്ബതികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരളത്തിലേക്കു മടങ്ങി.
സംഭവം പുറത്തറിയിക്കാതെ വീട്ടില്‍ കഴിയുകയായിരുന്നു. എന്നാല്‍ സ്ത്രീയുടെ ആരോഗ്യ നില മോശമായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,