ടോക്കിയോ ഒളിമ്ബിക്സിന് വര്‍ണാഭമായ തുടക്കം.ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി ടോക്കിയോ

ടോക്കിയോ ഒളിമ്ബിക്സിന് വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റോ‌ടുകൂടി തുടങ്ങുന്ന ഉദ്ഘാടനചടങ്ങില്‍ ലേസര്‍ ഷോ, സംഗീത നിശ, പരമ്ബരാഗത നൃത്തം എന്നീ കലാരൂപങ്ങള്‍ മാറ്റുകൂട്ടും. ഓഗസ്റ്റ് 8നാണ് ഒളിമ്ബിക്സ് സമാപിക്കുക.

ശക്തമായ 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിമ്ബിക്സിന് പങ്കെടുക്കുന്നത്. ഇതില്‍ 119 പേര്‍ അത്‌ലറ്റുകളാണ്. എന്നാല്‍ 48 പേര്‍ മാത്രമാകും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുക. വനിതാ ബോക്സര്‍ മേരി കോമും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗുമായിരിക്കും ഇന്ത്യയുടെ പതാക വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here