കശ്‌മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു.

വടക്കന്‍ കാശ്‌മീരിലെ ബന്ദിപോര ജില്ലയില്‍ ഷോക്‌ബാബ മേഖലയില്‍ സംയുക്ത സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍.

ശനിയാഴ്‌ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.ഷോക്‌ബാബയില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച്‌ പ്രത്യേക വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംയുക്ത സേന പരിശോധന ആരംഭിച്ചു, ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം സ്ഥലത്തെത്തിയപ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇപ്പോഴും കനത്ത വെടിവയ്‌പ്പ് നടക്കുകയാണ്.

പൊലീസ്, കരസേന, സിആര്‍‌പി‌എഫ് എന്നിവരുടെ സംയുക്ത സേനയാണ് ഭീകരരോട് പൊരുതുന്നത്. എത്ര ഭീകരരാണ് സ്ഥലത്ത് ഒളിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here