പതിനാറുകാരിയെ രണ്ടാം ഭർത്താവ് നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. ഇരുവരെയും കാണാതായിട്ട് രണ്ട് നാൾ. പരാതിയുമായി യുവതി പോലീസിൽ.
രണ്ടാം ഭർത്താവ് നിർബന്ധിച്ച് വാഹനത്തിൽ കയറ്റി കൊണ്ട് പോയ പതിനാറുകാരിയായ മകളെ കാണാതായതായി യുവതി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി. വെഞ്ഞാറമൂട് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഇന്നലെ മുതലാണ് ഇരുവരേയും കാണാതായതായി വീട്ടമ്മ പറയുന്നത്. വീട്ടിൽ ആട്ടോയുമായി വന്ന രണ്ടാംഭർത്താവ് ഹോസ്റ്റലിൽ കൊണ്ടാക്കാൻ എന്നുപറഞ്ഞു മകളെ നിർബന്ധിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നത്രെ. എന്നാൽ ഹോസ്റ്റലിൽ തിരക്കിയപ്പോൾ മകൾ അവിടെ എത്തിയിട്ടില്ലെന്ന് അറിയാൻകഴിഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.