മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കൂട്ടിക്ക് നേരെ ലൈംഗികാത്രിക്രമം.. പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.

മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കൂട്ടിക്ക് നേരെ ലൈംഗികാത്രിക്രമം.. പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ കല്ലറ മിതൃമല തെങ്ങുംകോട് ദീപാ ഭവനില്‍ ദീപുവിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍. ടി. ഒ. കോടതി നല്ല നടപ്പിന് വിതിച്ചയാള്‍ കൂടിയാണ് ദീപു.

വ്യാഴാഴ്ച്ച് രാവിലെയോടെ വീട്ടില്‍ നിന്നും മീന്‍ വാങ്ങാനായി നടന്നു എത്തിയ പെണ്‍കുട്ടി മീന്‍ വാങ്ങിയതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി ദീപു ഇരുചക്ര വാഹനം കൊണ്ടു നിര്‍ത്തുകയും പെണ്‍കുട്ടി നടന്നുവരുന്നത് നിരീക്ഷിക്കുകയും ചെയ്തു.
മറ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുകയും കുറച്ചു മാറി മീന്‍ വില്‍പ്പന നടത്തിവന്നിരുന്ന വാഹനത്തില്‍ ഉള്ളവരുടെ ശ്രദ്ധയില്‍ പെടുകയും പെടുകയും പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി വരികയും ചെയ്തു . അതേ സമയം ആളുകള്‍ ഓടി വരുന്നത് കണ്ട് ദീപു വാഹനവും എടുത്ത് കടന്നു കളഞ്ഞു. എന്നാല്‍ ദീപുവിന്റെ മുഖം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിന്തുടരുകയും വെഞ്ഞാറമൂട് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജു നാഥിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ വിനീഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷിബു ബി, ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here