വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുടെ “കണ്ണിൽ ചോരയില്ലാത്ത ” ക്രൂരത .
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എത്തിച്ചയുവാവിനെ യഥാസമയം പണം നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിലേക്ക് വിടാതെ തടഞ്ഞുവച്ചു.
അപകടത്തിൽ കാലിന് പരിക്കേറ്റ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണം എന്ന ആവശ്യപ്പെട്ടിട്ടും പണം അടച്ചില്ലെന്ന കാണത്താൽ മണിക്കൂറുകളോളം ആശുപത്രിയിൽ തടഞ്ഞു വച്ചത് പ്രതിഷേധത്തിന് കാരണമായി.ഒടുവിൽ വെഞ്ഞാറമൂട് പോലീസ് എത്തിയതിനെ തുടർന്നാണ് യുവാവിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടി പോകാനായത്.
ഇന്നലെ രാവിലെയാണ് ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വാളക്കാട് സ്വദേശിയായ യുവാവിനെ വാഹനം ഇടിച്ച് പരിക്കേറ്റത്..
നടന്ന് പോകുകയായിരുന്ന 25കാരനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഇവിടെ പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെ വിവരം അറിഞ്ഞ യുവാവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി.
തങ്ങൾ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതോടെ അതുവരെ ചികിത്സിച്ച പണം നൽകണമെന്നായി. ആശുപത്രിക്കാർ .
പണം ഉടൻഎത്തിക്കാമെന്നും യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റൻ അനുവദിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പണം അടയ്ക്കാതെ യുവാവിനെ ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതർ നിർബന്ധം പിടിക്കുകയായിരുന്നു.
ഇതിനിടെ പ്രഥമ ശുശ്രൂഷകൾ മാത്രം നടത്തിയ സ്വകാര്യ മെഡിക്കൽ കോളേജുകാർ വഴിയൊരു തുകയുടെ ബില്ലും നൽകി.
ഏറെ പണിപ്പെട്ട് ബന്ധുക്കൾ ഇതിനിടെ പല ഇടങ്ങേളിൽ നിന്നായി ബില്ലടയ്ക്കാനുള്ള പണം സ്വരൂപിച്ച് എത്തിയപ്പോഴേക്കും ആദ്യം പറഞ്ഞ ബില്ലിനേക്കാൾ കൂടുതൽ തുക വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
ബന്ധുക്കൾ പണം കണ്ടെത്താനുള്ള നിസ്സഹായവസ്ഥ പറഞ്ഞെങ്കിലും പൂർണ്ണമായും ബില്ലടയ്ക്കാതെ യുവാവിനെ വിട്ടു നൽകില്ലന്ന ശാഠ്യത്തി തന്നെയായിരുന്നു ആശുപത്രി അധികൃതർ :
ഇതിനിടെ കാലിന് പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കേറ്റ യുവാവിന്റെ നില വഷളായി കൊണ്ടിരുന്നിട്ടും ആശുപത്രി അധികൃതർ കടും പിടിത്തത്തിൽ തന്നെയായിരുന്നു.ഇതോടെ യുവാവിന്റെ ബന്ധുക്കൾ പ്രതിഷേധിക്കാനും തുടങ്ങി.തുടർന്ന് സംഭവം കണ്ടുനിന്ന ആരോ വെഞ്ഞാറമൂട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയാണ് യുവാവിനെ തുടർ ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചത്.അപ്പോഴേക്കും മണിക്കൂറുകളോളം ചികിത്സ ലഭ്യമാകാതെ യുവാവ് ഇവിടെ കിടക്കേണ്ടിവരും.ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഈ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി ദിനംപ്രതി നടക്കുന്നതായാണ് ആക്ഷേപം.പുറം ലോകം അറിയാതെ ഇത്തരം സംഭവങ്ങൾ ആശുപത്രി അധികൃതർ മൂടിവയ്ക്കുന്നതാണ് പതിവത്രെ: