മരം മുറിക്കുന്നതിനിടെ ചില്ല ദേഹത്തിടിച്ച് തൊഴിലാളി മരിച്ചു.
മരംമുറിക്കിടെ ചില്ല ദേഹത്തടിച്ച് തൊഴിലാളി മരിച്ചു വാമനപുരം കളമച്ചല്‍ കണിച്ചോട് അനില്‍ ഭവനില്‍ ഷിബു(45) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വഴ്വേലിക്കോണത്ത് സ്വകാര്യ വ്യക്തിയുടെ പുരയിയിടത്തില്‍ നിന്ന മരം മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. മുറിഞ്ഞു വന്ന ചില്ല ഇദ്ദേഹത്തിന്റെ ദേഹത്തടിക്കുകയും സാരമായി പരിക്കേല്ക്കുകയും ചെയ്തു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്. ഭാര്യ ഹെലന വാമനപുരത്തെ ഐ എന്‍ ടി യു സി തൊഴിലാളിയായിരുന്നു ഷിബു