ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള്‍ അബദ്ധത്തില്‍ സംഭവിച്ച സ്ഫോടനത്തില്‍ മരിച്ചു.ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി(40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30ന് തേമ്പാമൂട് വാലുപാറയിലുള്ള ഇയാളുടെ ഭാര്യാ വീട്ടിനു സമീപം വച്ചായിരുന്നു സംഭവം. ശരീരത്തോട് ചേര്‍ത്ത് വച്ച സ്‌ഫോടകവസ്തുവില്‍ തീ കൊളുത്തിയ ശേഷം വീടിലേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്‌ഫോടക വസ്തു പൊട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. സ്‌ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലം വരെയത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരം പല കഷണങ്ങളായി ചിന്നിച്ചിതറുകയും ചെയ്തു.
വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു സ്‌ഫോടക വസ്തു കൈവശം സൂക്ഷിച്ചതെന്നാണ് വിവരം.
വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞുവീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അടുത്തായും ഇയാളുടെ രണ്ട് മക്കളും ഭാര്യാ സഹോദരിയുടെ രണ്ട് മക്കളും വൃദ്ധരായ ഭാര്യാ മാതാവും പിതാവും ഉണ്ടായിരുന്നു. തലനാരിഴക്കാണ് ഇവരൊക്കെ രക്ഷപ്പെട്ടത് എന്നും പറയപ്പെടുന്നു.പാറമടയിലാണ് മുരളീധരന്‍ ജോലി ചെയ്തിരുന്നത്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഭാര്യ: സരിത, മക്കള്‍: വിഷ്ണു, വിഘ്‌നേഷ്.സംഭവറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജു നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു