മരണപ്പെട്ട പ്രതിശ്രുത വരന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ദുഖവാര്‍ത്ത
വെഞ്ഞാറമൂട്ടില്‍ മരണപ്പെട്ട പ്രതിശ്രുത വരന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോ്ട്ടയം ജില്ലയിലെ തിരുവല്ല സ്വദേശിനിയായ സ്റ്റെഫി ജോര്‍ജ്ജ്(24) നെയാണ് മരിച്ചനിയില്‍ കണ്ടത്.
പുല്ലമ്പാറ മരുിതുംമൂട് മുക്കിടിലില്‍ കുടുംബ സമേതം വാടകക്ക് താമസിക്കുന്ന യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതിശ്രുത വരന്‍ ഒരു മാസം മുമ്പ് ന്യുമോണിയാ ബാധിച്ച് മരിച്ചിരുന്നു

പ്രതിശ്രുത വരന്റെ മരണവിവരമറിഞ്ഞു മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നില്ല.
കൂടാതെ അന്നു മുതല്‍ അസ്വസ്ഥയായിരിക്കുകയമായിരുന്നുവത്രെ. ബുധനാഴ്ച രാത്രി 11 മണിയോടെ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തുടര്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here