ക്ഷേത്രത്തിലെ സോളാർ സിസ്റ്റവും ഉച്ചഭാഷിണിയും അടങ്ങുന്ന ഭണ്ടാരപ്പെട്ടിസാമൂഹിക വിരുദ്ധർ തകർത്തതായി പരാതി

കിളിമാനൂർ തമ്പുരാട്ടിപ്പാറ ദേവീക്ഷേത്രത്തിലെ സോളാർ സിസ്റ്റവും ഉച്ചഭാഷിണിയും അടങ്ങുന്ന ഭണ്ടാരപ്പെട്ടിയാണ് സാമൂഹിക വിരുദ്ധർ തകർത്തത്. പാറപ്പുറത്ത് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണി അറുത്ത് മാറ്റിയ നിലയിലാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ഈ പ്രദേശത്ത് വലിയ ഒരു ശബ്ദം കേട്ടെങ്കിലും മഴ കാരണം ഇറങ്ങി നോക്കാൻ കഴിഞ്ഞില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഇവ തകർത്ത നിലയിൽ കാണപ്പെട്ടത്.തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കിളിമാനൂർ പോലീസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here