കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് വിദ്യാലയങ്ങൾ തുറക്കുന്നത്

കിളിമാനൂർ: നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ രക്ഷാകർത്താക്കൾ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികൾക്ക് എല്ലാവിധ സുരക്ഷാ സൗകര്യവും ഒരുക്കിയാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കിഫ് ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് കിളിമാനുർ ടൗൺ യുപിഎസിന് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി മുഖ്യ അതിഥി ആയി. ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഷീബ, എസ് സിബി, എൻ സരളമ്മ, എൻ സലിൻ, വി എസ് പ്രദീപ് , വി ആർ സാബു , ജി ജയന്തി, എസ് ദയാൽ , എസ് രഘുനാഥൻ , അടയമൺ മുരളി, രാജീവ് എന്നിവർ സംസാരിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here