കല്ലമ്പലം
കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്ത രണ്ട് പേരെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. ആഴാംകോണം മുല്ലമംഗലം മേലേ വിള പുത്തൻവീട്ടിൽ അശോക് കുമാർ (36) കൊല്ലമ്പുഴ പാലസ് റോഡിൽ വിജയാ ഭവനിൽ ശ്രീജിത്ത് (33) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ വീട്ടിൽ നിന്ന് നൂറ്റിപ്പത്ത് വ്യാജ ഇന്ത്യൻ കറൻസികളും വ്യാജ നോട്ട് അച്ചടിക്കുന്നതിനുള്ള പ്രിൻ്ററും പേപ്പർ കട്ടറും 44500 രൂപയുടെ ഇന്ത്യൻ കറൻസിയും പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളനോട്ട് വിതരണം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. തിരുവനന്തപുരം റൂറൽ എസ്-പി ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൻ വർക്കല ഡി.വൈ.എസ്.പി നിയാസ്.പി കല്ലമ്പലം എസ്.എച്ച്.ഒ ഫറോസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്ര ശേഖരൻ ,അനിൽകുമാർ ,വിജയകുമാർ എ.എസ്.ഐമാരായ ഗ്രീകുമാർ ,സുനിൽ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ ,ആകാശ് ,സുബൻ ദേവ് ,അഖിൽ ,യാസിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത് . പ്രതികൾക്ക് അന്തർ സംസ്ഥാന കള്ളനോട്ട് വിതരണ സംഘവുമായി ബന്ധമുണ്ടോ എന്നും കള്ളനോട്ട് വിതരണത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.