ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

മടവൂർ ചെങ്കോട്ടുകോണം ചരുവിള വീട്ടിൽ ജബ്ബാർ (63) നെയാണ് കിളിമാനൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം കിളിമാനൂർ പുതിയകാവിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ഇയാളിൽ നിന്ന് ആറ് ലിറ്റർ മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് കസറ്റടിയിൽ എടുത്തു. കിളിമാനൂർ റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സാജുവിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ആദർശ്, ഷമീർ എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here