അടയമണിൽ വീണ്ടും പെരുമ്പാമ്പ് ഇറങ്ങി

പെരുമ്പാമ്പ് പേടിയിൽ അടയമൺ കാർ പൊറുതി മുട്ടിയ അവസ്ഥയിലാണ്. മേഖലയിൽ വീണ്ടും പെരുമ്പാമ്പ് ഇറങ്ങി. അതും പത്തടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. വ്യാഴാഴ്ച രാത്രി 10. 15 നാണ് അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപം റബ്ബർ തോട്ടത്തിനോട് ചേർന്ന റോഡരികിൽ പെരുമ്പാമ്പിനെ വഴിയാത്രികർ കണ്ടെത്തിയത്. സമീപത്തെ റബ്ബർ തോട്ടത്തിന് സമീപമുള്ള കാട് പിടിച്ച പുരയിടത്തിൽ നിന്നാണ് പാമ്പ് റോഡരികിലേക്ക് എത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.വഴിയാത്രക്കാരുടെ നിലവിളി കേട്ട് ക്ഷേത്രത്തിൽ ജോലിക്ക് എട്ടിയ തമിഴ് നാട്ടുകാരടക്കമുള്ള നാട്ടുകാരാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും. കഴിഞ്ഞ ആഴ്ച അടയമൺ ആറ്റുരിൽ നിന്നും നായയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഒരു മാസത്തിനിടയിൽ അടയമൺ ഭാഗത്ത് നിന്ന് ഏഴാമത്തെ പാമ്പിനെയാണ് ഇപ്പോൾ പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here