കിളിമാനൂർ
നിയന്ത്രണം തെറ്റിയ ബൈക്ക് കടയിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. നഗരൂർ , വലിയകാട്, റമീസ് മൻസിലിൽ അബ്ദുൾ കലാം റസീന ദമ്പതികളുടെ മകൻ റമീസ് രാജ (29) യാണ് മരണ മടഞ്ഞത്. ഇന്ന് അർദ്ധരാത്രി 12.30 ഓടെ നെടുംപറമ്പിനും ഞാറയ്ക്കാട്ട് വിളയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടർന്ന് ദീർഘനേരം രക്തം വാർന്ന് റോഡിൽ കിടന്നതായി നാട്ടുകാർ പറഞ്ഞു. അപകടം പാതിരാത്രി ആയതു കൊണ്ട് പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. ഭാര്യ അൽഫിയ മകൾ. രണ്ട് വയസ്സുള്ള നൂറമെഹറിൻ . യാസർ അറാഫത്ത് , മുഹമ്മദ് ആഷിഖ് , കൈഫ എന്നിവർ സഹോദരങ്ങളാണ്. മൃത് ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.