
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിജയയാത്ര വേദിക്കടുത്ത് റോഡിൽ മരം വീണു. കാസർഗോഡ് മംഗളൂരു ദേശീയപാതയിലാണ് സംഭവം. പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇലക്ട്രിക് പോസ്റ്റടക്കമാണ് നിലത്തേക്ക് പതിച്ചത്.
കാസർഗോഡ് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ കെ. സുരേന്ദ്രന്റെ യാത്ര ഉദ്ഘാടനം ചെയ്തത്. മാർച്ച് ആറിന് തിരുവനന്തപുരത്താണ് വിജയ യാത്രയുടെ സമാപനം.