എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം, അപകടത്തിന് കാരണമായ ഇന്നോവ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു.

സുഹൃത്തിനെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ വിടാന്‍ പോയ എംബിബിഎസ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായ ഇന്നോവകാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി പോത്തെൻകോഡ് പോലീസ്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ചന്തവിള കിന്‍ഫ്രയ്ക്കു സമീപമായിരുന്നു അപകടം.വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി നിതിന്‍ ഹരി (22) മരിച്ചത്. എതിരെവന്ന ഇന്നോവ കാറുമായിട്ട് കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടകരമായ കൊടുംവളവില്‍ വച്ച്‌ അമിതവേഗത്തിലെത്തിയ ഇന്നോവ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്നോവ ഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു. ഡ്രൈവറെയും വാഹനത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നിതിന്‍ ഹരിയും വിഷ്ണുവും റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ഒരാളെ വിട്ടശേഷം തിരികെ വരുകയായിരുന്നു ഇന്നോവ കാര്‍. ഇന്നോവയില്‍ ആറുപേര്‍ ഉണ്ടായിരുന്നതായി പോത്തന്‍കോട് പൊലീസ് അറിയിച്ചു.

കോതമംഗലം സ്വദേശിയാണ് മരിച്ച നിതിന്‍ഹരി. വിഷ്ണു കൊട്ടാരക്കര സ്വദേശിയും. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here