ഇരുപത്തി രണ്ട് കാരിയായ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളായ രണ്ടുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലമ്പലം മാവിൻമൂട് ചാരുവിള വീട്ടിൽ പീഡനം ബാബു എന്ന് വിളിക്കുന്ന ബാബു ( 52 )മുത്താന ചെമ്മരുതികുന്ന് പള്ളിത്താഴം വീട്ടിൽ കുമാർ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുത്താന യിലാണ് സംഭവം നടന്നത് . ഈ മാസം രണ്ടാം തീയതി രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. പോത്തൻകോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പെൺകുട്ടി കുടുംബസമേതം പിതാവിൻ്റെ വീടായ മുത്താനയിൽ എത്തുകയും സംഭവ ദിവസം രാവിലെ തൊട്ടടുത്തുള്ള ആളില്ലായിരുന്ന ബന്ധുവീട്ടിൽ കുളിക്കാനായി പോവുകയുമായിരുന്നു. ഈ സമയം എത്തിയ പ്രതികൾ പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റുകയും കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുക കായിരുന്നു. ഇതിനിടയിൽ ഇവർ തമ്മിലുള്ള മൽപിടുത്തത്തിൽ പെൺകുട്ടിയുടെ തല ഭിത്തിയിൽ ഇടിച്ച് ബോധരഹിതയാവുകയായിരുന്നു. തുടർന്ന് പരിഭ്രമത്തിലായ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഏറെ നേരെമായിട്ടും തിരികെ എത്താതിരുന്ന മകളെ തിരക്കി ഇറങ്ങിയ മാതാവാണ് ബോധരഹിതയായി കിടക്കുന്ന മകളെ കണ്ടത്. ഉടൻ തന്നെ പെൺകുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും വിദക്ത പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭംവം അറിഞ്ഞ പോലീസ് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു
സംഭവസ്ഥലത്ത് പ്രതികളുടെ സംശയാസ്പദമായ സാന്നിധ്യവും സംഭവ സ്ഥലത്തിന് അടുത്തുള്ള ആളെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം പ്രതികൾ സ്ഥലം വിട്ടതും പോലീസിന് സംശയത്തിനിടയാക്കി. തുടർന്ന് തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിനെയും ഫോറൻസിക് വിദക്തരെയും ടീമിൽ ഉൾപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കി. കൂടാതെ സാക്ഷികളുടെയും പീഡനത്തിനിരയായ പെൺകുട്ടിയുടെ വിവരണത്തിൽ നിന്ന് പ്രതിയുടെ സ്കെച്ച് തയ്യാറാക്കിയതും പോലീസിന് പ്രതികളിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി പി.കെ മധുവിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസിൻ്റെ നേതൃത്വത്തിൽ സി.ഐമാരായ ഫറോസ്, പ്രശാന്ത്,ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണൻ ,ചന്ദ്രദാസ് ,അജേഷ് ,ബിജു പൊലീസ് ഉദ്യോഗസ്ഥരായ ദിലീപ് , സുനിൽരാജ്, ഫിറോസ് ,ഷിജു , അനൂപ് ,
സുധീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ച് വരുന്ന പെൺകുട്ടി ഉടൻ തന്നെ ആശുപത്രി വിടുമെന്ന് അധികൃതർ അറച്ചിച്ചു.

കസ്റ്റഡിയിലെടുത്ത പ്രതികളെ കനത്ത പോലീസ് കാവലിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. അറസ്റ്റു ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും .

LEAVE A REPLY

Please enter your comment!
Please enter your name here