‘ചെങ്കൊടി “കൊണ്ട് പൃഷ്ടം തുടച്ച യൂത്ത് കോൺഗ്രസ് നേതാവ് ‘മൂക്ക് കൊണ്ട് ‘ക്ഷാ വരച്ചു”തടിയൂരി.

3242

സിപിഎം. പതാകയെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.കെ. മൈതീന്‍ ഒടുവിൽ ഓടക്കാൽ സിപിഎം. ഓഫീസിലെത്തി നേതാക്കളോട് മാപ്പുപറഞ്ഞു.അടുത്തയിടെ മൈതീന്‍ സി.പിഎം. പതാകകൊണ്ട് പരസ്യമായി പിന്‍ഭാഗം തുടയ്ക്കുകയും അതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഒളിവിൽ പോയിരുന്നു. ഇതിനിടെ കൊടക്കാലിയിൽ പ്രത്യക്ഷപെട്ട മൊയ്തീനെ സി. പി എം പ്രവർത്തകർ വളഞ്ഞു. പെരുബാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സ തേടിയ മൈതീന്‍ താമസിയാതെ അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി സ്ഥലം വിട്ടു. പതാകയെ അവഹേളിച്ച സംഭവം വിവാദമായതോടെ മൈതീന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ മൈതീന്‍ തനിക്കു മാപ്പുനല്‍കണമെന്ന് അപേക്ഷിച്ച്‌ സിപിഎം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കു കത്തുനല്‍കി. തുടര്‍ന്നു നേതാക്കളുമായി ആലോചിച്ച ശേഷം ഓടക്കാലിയിലെ ഓഫീസിലെത്താന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ വ്യാഴാഴ്ച്ച പാര്‍ട്ടി ഓഫീസില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ മൈതീനെത്തി സംസാരിക്കുകയും മാപ്പുപറയുകയും ചെയ്തതോടെയാണു ഒരുമാസത്തോളം നീണ്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നത്.