പൊതുമരാമത്ത് മന്ത്രിയെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിക്കാം

576

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിച്ചറിയിക്കാനുള്ള സംവിധാനത്തിന് തുടക്കമായി. പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി പരിഷ്കരിച്ച പരാതി പരിഹാര സെല്‍ മന്ത്രി ജി.സുധാകരന്‍ 14-09-2017ന് കവടിയാര്‍ കെ.എസ്.റ്റി.പി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തിച്ചുവരികയാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെ പൊതുജനങ്ങള്‍ക്ക് 18004257771 നമ്ബറിലേക്ക് ടോള്‍ഫ്രീ ആയി ജീവനക്കാരെ നേരിട്ട് വിളിച്ച്‌ പരാതി അറിയിക്കാക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 03.30 മുതല്‍ 04.30 വരെ പൊതുജനങ്ങള്‍ക്ക് മന്ത്രി ജി. സുധാകരനെ വിളിച്ച്‌ പരാതികള്‍ പറയാം. 2017 നവംബര്‍ ആദ്യ ബുധനാഴ്ച (01-11-2017) മന്ത്രിയെ വൈകുന്നേരം 03.30 മുതല്‍ 04.30 വരെ നേരിട്ട് വിളിച്ച്‌ പരാതികള്‍ അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങള്‍ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.