പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്‌

1277

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡി ഡി പി ഉത്തരവിറക്കിയതായ് മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോട്ട് ചെയ്തു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും യോഗ നടത്തണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ ഉത്തരവ് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ ഇന്നാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ട്രെയിനര്‍മാരില്‍ കൂടുതലും. ശ്രീ ശ്രീ രവിശങ്കരടക്കമുള്ളവരുടെ അനുയായികളും പരിശീലകരാണ്.

ഡിജിപിയുടെ ഉത്തരവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ മിക്ക ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളില്‍ യോഗ ക്ലാസുകള്‍ തുടങ്ങി. ഓരോ സ്‌റ്റേഷനുകളിലേയും എസ്.ഐമാര്‍ക്കാണ് ചുമതല. ഫിറ്റ്‌നെസിന്റെ ഭാഗമെന്നാണ് വിശദീകരണം. നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് എസ്.ഐ മാര്‍ കീഴുദ്യോഗസ്ഥര്‍ക്ക്  നല്‍കിയ സര്‍ക്കുലറില്‍ എഴുതിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഉത്തരവ് നടപ്പിലാക്കി.

ആലപ്പുഴ ജില്ലയിലെ ഒട്ടുമിക്ക സ്‌റ്റേഷനുകളിലും ഇന്ന് രാവിലെ യോഗ നടന്നു.

ആരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ അവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് എസ്.ഐമാര്‍ക്ക് എസ്.പിമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.അവരുടെ വിവരങ്ങള്‍ എസ്.പിമാര്‍ ഡിജിമാര്‍ക്ക് കൈമാറും.നടപടിയെടുക്കാനാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സൂചന.മതവിശ്വാസത്തിന് എതിരായതിനാല്‍ യോഗയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുസ്ലീംലീഗ് സംഭവത്തില്‍ ഉത്കണഠ പ്രകടിപ്പിച്ചു