ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ യേശുദാസ്

563

ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ   ഗായകന്‍ യേശുദാസ്. ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലൂരില്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ പിറന്നാളിനോട് അനുബന്ധിച്ച് സംഗീതാര്‍ച്ചനയ്‌ക്കെത്തിയപ്പോഴാണ് യേശുദാസ് നിലപാട് വ്യക്തമാക്കിയത്‌

‘ക്യാമറ കൊണ്ടായിരിക്കരുത് ക്ഷേത്രത്തിനകത്ത് കയറേണ്ടത്. നമ്മുടെ മനസ് അര്‍പ്പിക്കണം എന്ന ചിന്താഗതിയോടെ വേണം അകത്ത് കയറാന്‍  ആ സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്. അത്യാവശ്യമായിട്ട് ഒരു കാര്യം ചെയ്യണമെന്ന് വച്ചാല്‍ അപ്പോഴും ക്യാമറയുമായി വന്നാല്‍ എന്തു ചെയ്യും എന്ന്    അദ്ദേഹം ചോദിച്ചു.

തൊട്ടുനിന്ന് സല്‍ഫിയെടുക്കുന്നതിനെതിരെയും അദ്ദേഹം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.