സഭാതര്‍ക്കം: പരിഹാര ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി

148

യാക്കോബായ- ഓര്‍ത്തഡോക്സ് സഭാതര്‍ക്കം പരിഹരിക്കാനുള്ള അനുരഞ്ജനശ്രമം സര്‍ക്കാ‌ര്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അഭിപ്രായ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും ബലപ്രയോഗത്തിലൂടെ നടത്താനാവില്ലല്ലോ. വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് സുപ്രീംകോടതി ഇപ്പോഴും പറഞ്ഞിട്ടുള്ളത്. അതിന് തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതും. അതിന്റെ ഭാഗമായാണ് രണ്ട് കൂട്ടരെയും വിളിച്ച്‌ അഭിപ്രായ ഐക്യത്തിന് ശ്രമിച്ചത്. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചു. ഉപസമിതി പലവട്ടം ചര്‍ച്ച നടത്തി.ശബരിമല യുവതീപ്രവേശനവിധിക്കെതിരെ നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ച്‌ വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്ക് ഇക്കാര്യത്തില്‍ നേരത്തേ തന്നെ സംശയമില്ലായിരുന്നു എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.