ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടി സമ്മാനം

രാഹുൽ കോവിത്തലയും കുടുംബവും
രാഹുൽ കോവിത്തലയും കുടുംബവും

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ അൽഖൂസ് സ്കൂൾ ട്രാൻസ്പോർട് കമ്പനിയിലെ മലയാളികളടക്കമുള്ള 25 ജീവനക്കാര്‍ ചേർന്നെടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം U S ഡോളർ) സമ്മാനം. മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടി(34)ലിന്റെ പേരിലാണ് ഇവർ ടിക്കറ്റെടുത്തത്. 

കഴിഞ്ഞ 12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന രാഹുൽ സ്കൂൾ ട്രാൻസ്പോർട് കമ്പനിയില്‍ ഫിനാൻസ് ഒാഫീസറാണ്. ഇൗ സംഘം കഴിഞ്ഞ നാല് വർഷമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. ഇവരിൽ കൂടുതൽ പേരും ബസ് ഡ്രൈവർമാരാണ് സുമതി വളവ് -ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന സുമതിയെ കൊന്നിട്ട വളവിലേക്കുള്ള യാത്ര..അന്ധവിശ്വാസംപ്രചരിപ്പിച്ചുള്ള മുതലെടുപ്പിനെ തുറന്ന് കാട്ടുന്നുവീഡിയോ കാണാന്‍>> .https://youtu.be/zRf6Sf7ehp4

1999 ൽ ആരംഭിച്ച ശേഷം ഇൗ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേ‌ടുന്ന 178–ാമത്തെ ഇന്ത്യക്കാരാണ് രാഹുലും ടീമും. ഇന്നലെ രാത്രി ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. കിരീടം ചൂടി റഷ്യൻ ടെന്നിസ് താരം അസ് ലൻ കറാസേവാണ് 353 സീരീസിലുള്ള 4960 നമ്പർ വിജയ ടിക്കറ്റ് എടുത്തത്.  

സാധാരണ രാവിലെയാണ് നറുക്കെടുപ്പ് നടക്കാറുള്ളത് എന്നതിനാൽ ആ സമയത്ത് സമ്മാനവിവരവുമായി ഫോൺകോൾ എത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് രാഹുൽ പറഞ്ഞു. ഇന്ന് മറ്റൊരു ഫോൺ കോളും ഇ–മെയിലും ലഭിച്ചു. ഫെബ്രുവരി 25ന് ഒാൺലൈനിലൂടെയാണ് രാഹുൽ ടിക്കറ്റെടുത്തത്. 1000 ദിർഹം വിലയുള്ള ടിക്കറ്റിനായി ഇദ്ദഹം 100 ദിർഹം ചെലവഴിച്ചപ്പോൾ ബാക്കി 900 ദിർഹം 24 പേർ ചേർന്ന് നൽകി. 

ഏറെ കാലമായി കാത്തിരുന്ന സമ്മാനമാണിത്. പക്ഷേ, തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. സമ്മാനം നേടിയ സംഘത്തിലൊരാളായ ടി.ജി.സജീവ് കുമാറും മലയാളിയാണ്. ഇദ്ദേഹം കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുന്നു. 4,000 ദിർഹം മാസശമ്പളമുള്ള തനിക്ക് 25 മുതൽ 26 ലക്ഷം രൂപ വരെ കിട്ടാൻ സാധ്യതയുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ തുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here