പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്കും; ഏഴ് രോഗികള്‍

പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക്‌ പടരുമെന്ന് സ്ഥിരീകരിച്ച്‌ റഷ്യ. ദക്ഷിണ റഷ്യയിലാണ് സംഭവം. കോഴിവളർത്തൽ കേന്ദ്രത്തിലെ ഏഴ്‌ തൊഴിലാളികൾക്കാണ്‌ രോഗം പിടിപെട്ടത്‌. ശാവേഷകര്‍ പക്ഷിപ്പനി പടർത്തുന്ന എച്ച്‌5എൻ8 വൈറസിന്റെ ജനിതക ഘടകങ്ങൾ വേർതിരിച്ചെടുത്തു‌. ഫാമിൽ മുന്‍പ് ഡിസംബറിലും രോഗം പടർന്നിരുന്നു.സംഭവം ലോകാരോഗ്യ സംഘടനയെ അറിയിച്ചു. വൈറസ്‌ ബാധിതരായവരുടെ ആരോഗ്യ നില തൃപ്തികരമാണ്‌. പക്ഷികളിലേക്കും മനുഷ്യരിലേക്കും കൂടുതലായി രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here