കാനഡയില്‍ മഞ്ഞ നാവുള്ള അപൂര്‍വ രോഗവുമായി പന്ത്രണ്ടുകാരന്‍.കുട്ടിയ്ക്ക് ഗുരുതരവും, അപൂര്‍വവുമായ രോഗപ്രതിരോധ തകരാറുണ്ടെന്ന് കണ്ടെത്തി. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയുംചുവന്ന രക്ത കോശങ്ങളെ ആക്രമിക്കുകയും, നശിപ്പിക്കുകയും ചെയ്തു.
ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഒഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തൊണ്ടവേദന, മൂത്രത്തിന്റെ നിറ വ്യത്യാസം,വയറുവേദന, വിളര്‍ച്ച തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കുട്ടിയ്ക്ക് മഞ്ഞപ്പിത്തമാണെന്നായിരുന്നു കരുതിയത്.
എന്നാല്‍ കുട്ടിയുടെ നാവിലെ മഞ്ഞനിറം ഡോക്ടര്‍മാരെ പോലും അമ്ബരപ്പിച്ചു. കുടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ അനീമിയയും, എപ്‌സ്‌റ്റൈന്‍ ബാര്‍ വൈറസ് ബാധിച്ചുവെന്നും കണ്ടെത്തി.കൂടാതെ കുട്ടിയില്‍ കോള്‍ഡ് അഗ്ലുട്ടിനിന്‍ രോഗം കണ്ടെത്തി.