വടക്കന്‍ സിക്കിമില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് വളരെ ചേര്‍ന്ന് സ്ഥിരം ക്യാമ്ബ് സംവിധാനങ്ങള്‍ ഒരുക്കുകയാണ് ചൈന. വടക്കന്‍ സിക്കിമില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ ക്യാമ്ബ്.ഇത് അതിര്‍ത്തിയില്‍ ചൈനയ്‌ക്ക് ആയുധ സൗകര്യമൊരുക്കാനാണെന്നാണ് രഹസ്യ വിവരം.ഇന്ത്യയ്‌ക്ക് ചൈനയുടെ ഈ നീക്കത്തെ കുറിച്ച് വിവരമുണ്ട്.
കിഴക്കന്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും അത്തരം നിര്‍മ്മിതികള്‍ ചൈന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ഇവിടെ റോഡ് ഗതാഗതം ചൈനീസ് സൈന്യം ഫലപ്രദമായി നടത്തുന്നുണ്ട്. അതിര്‍ത്തിയിലെ കൊടുംതണുപ്പില്‍ നിന്നും സൈനികര്‍ക്ക് രക്ഷനേടാന്‍ കെട്ടിടങ്ങള്‍ സഹായമാകുമെന്നാണ് വിലയിരുത്തുന്നത്.
ലഡാക്കിലെ പാംഗോംഗ് ത്‌സോയിലും സിക്കിമിലെ നാകു ല മേഖലയിലും കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. നിലവില്‍ ചൈനീസ് സൈന്യം നിലകൊളളുന്നയിടങ്ങളില്‍ മഞ്ഞുകാലത്ത് കാലാവസ്ഥ രൂക്ഷമാണെങ്കിലും സൈനികരെ ചൈന പിന്‍വലിച്ചിട്ടില്ല.ലഡാക്കിലേറ്റ തിരിച്ചടികള്‍ കൊണ്ടൊന്നും ചൈന പാഠം പഠിച്ചില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്.