അഫ്ഗാനില്‍ താലിബാന് മേല്‍ ശക്തമായ ആക്രമണം നടത്താന്‍ ഇന്ത്യ തീരുമാനിക്കുമോ.താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ ഒന്നൊന്നായി പരാജയപ്പെടുമ്ബോള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സഹായത്തിനായി വിളിച്ച ആദ്യ രാഷ്ട്രം ഇന്ത്യയെയാണ്. അമേരിക്ക നീണ്ട ഇരുപത് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ച് മടങ്ങിയതോടെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. ഇന്ന് ആറ് അഫ്ഗാനിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് യുദ്ധഭീതിയാല്‍ സ്വന്തം വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ആരംഭിച്ചിരിക്കുന്നത്.
ഈ അവസ്ഥയിലാണ് അഫ്ഗാന്‍ പ്രസിഡന്റ് ഇന്ത്യയില്‍ നിന്ന് ‘ശക്തമായ വ്യോമ പിന്തുണ’ തേടിയത്. ദി പ്രിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ സേന പിന്‍വാങ്ങിയാല്‍ താലിബാന്‍ തങ്ങളുടെ അക്രമത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അത്തരമൊരു അവസ്ഥയില്‍ ഇന്ത്യന്‍ വ്യോമസേന രാജ്യത്ത് വന്ന് അഫ്ഗാന്‍ വ്യോമസേനയെ പിന്തുണയ്ക്കണമെന്നാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുകയാണ്. വിമതര്‍ ഇപ്പോള്‍ ഏറ്റവും വലിയ നഗരമായ മസാര്‍ഇഷെരീഫിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമ്ബരാഗതമായി താലിബാന്‍ വിരുദ്ധ നഗരമാണിത്.