ലോകകപ്പ് ക്രിക്കറ്റാരവം ഇന്നുമുതല്‍

127

12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്രുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം.ഐ.സി.സി ഏകദിന റാങ്കിംഗിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാറ്രുരയ്ക്കുന്ന ലോകകപ്പ് റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റിലാണ് അരങ്ങേറുന്നത്. പ്രാഥമിക റൗണ്ടില്‍ ഓരോടീമും പരസ്പരം ഒരുതവണ ഏറ്രുമുട്ടും. ഏറ്രവും കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും.

1992ന് ശേഷം ആദ്യമായാണ് റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റ് നടപ്പിലാക്കുന്നത്.

ജൂലായ് 14ന് ലോര്‍ഡ്സിലാണ് ഫൈനല്‍.

ആസ്ട്രേലിയയാണ് നിലവിലെ ജേതാക്കള്‍.

പങ്കെടുക്കുന്ന ടീമുകള്‍

ഇംഗ്ലണ്ട്, ഇന്ത്യ,ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്,പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍.

മത്സരസമയം

ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതല്‍

രണ്ട് മത്സരങ്ങള്‍ ഉള്ളദിവസം

രണ്ടാം മത്സരം വൈകിട്ട് 6 മുതല്‍

ടിവി ലൈവ്

സ്റ്രാര്‍ സ്പോര്‍ട്സ് ചാനലുകളില്‍

ലൈവ് സ്ട്രീം: ഹോട്ട് സ്റ്റാര്‍

ഇന്ത്യയുടെ ആദ്യ മത്സരം

ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ