സ്ത്രീ ഭര്‍ത്താവിനെ തലയറുത്ത് പൊലീസ് സ്റ്റേഷനിലെത്തി.

256

സ്ത്രീ ഭര്‍ത്താവിനെ കൊന്നു തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനിലെത്തി. ഗുണേശ്വരി ബര്‍കടകി ആണ് ഭര്‍ത്താവ് മുദിരാമിനെ (55) കൊന്ന് തലയുമായി പൊലീസ് ഔട്ട്‌പോസ്റ്റിലെത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് അസമില്‍ മാസഗോണില്‍ നിന്നും ദല്‍പുര്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ സ്ത്രീ എത്തിയത്.

ഭര്‍ത്താവ് മുദിറാം എന്ന 55 കാരന്‍ പതിവായി ഉപദ്രവിച്ചിരുന്നതായി ഇവര്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു കുട്ടികളുള്ള ദമ്ബതികള്‍ നിരന്തരം വഴക്കടിച്ചിരുന്നു. കടുത്ത മദ്യപാനിയായ മുദീറാം പതിവായി ഗുണേശ്വരിയെ മര്‍ദ്ദിച്ചിരുന്നു. ശാരീരിക പീഡനങ്ങളില്‍ കോടാലി ഉപയോഗിച്ച്‌ മുറിവേല്‍പ്പിക്കുന്നത് പതിവായിരുന്നെന്നും സഹികെട്ടപ്പോഴാണ് താന്‍ ഈ കടുംകൈ പ്രവര്‍ത്തിച്ചതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.ചൊവ്വാഴ്ച രാത്രിയില്‍ പതിവു പോലെ ഭര്‍ത്താവ് മദ്യലഹരിയില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഗുണേശ്വരി വീട്ടിലുണ്ടായിരുന്ന വലിയ വായ്ക്കത്തി ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ തലയറുത്ത് എടുക്കുകയും പിന്നീട് അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ധാര്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.