മൂവാറ്റുപുഴയിൽ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തു കറങ്ങി നട‌ന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ.

204

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ കറങ്ങി നടന്ന ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭാര്യ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ എല്ലാ ദിവസവും ബൈക്കില്‍ കറങ്ങി നടന്ന ഭര്‍ത്താവിന്റെ വണ്ടി നമ്ബര്‍ സഹിതമാണ് ഭാര്യ പോലീസിനെ അറിയിച്ചത്. മൂവാറ്റുപുഴയിലാണ് സംഭവം. വാഹനത്തില്‍ ചുറ്റുന്നയാളുടെ വിവരങ്ങള്‍ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്.മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാനാണ് ഇയാള്‍ വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നത്. മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ എന്നായിരുന്നു ഭാര്യ പോലീസിനോട് പറഞ്ഞത്.