വെഞ്ഞാറമൂട് സ്കൂളിന് സമീപത്തെ കടകളിൽ നിന്നും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ്പിടികൂടി.

880
വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പരിസരത്തെ കടയിൽ നിന്നും വൻതോതിൽ നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. മൂന്നു പേർ അറസ്റ്റിൽ. വെഞ്ഞാറമൂട് ഉദയാ സ്റ്റോർ ഉടമ വെഞ്ഞാറമൂട് കടയിൽ വീട്ടിൽ ഉദയൻ (71), മകൻ ദിലിത് (37) , വലിയ കട്ടയ്ക്കൽ, പി. എസ്. സ്റ്റോർ ഉടമ വലിയ കട്ടയ്ക്കൽ സുരേഷ് കോട്ടേജിൽ സുബ്ബയ്യൻ ചെട്ടിയാർ (82) എന്നിവരെയാണ് വെഞ്ഞാറമൂട് എസ്.ഐ. തമ്പി കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.സ്കൂൾ തുറപ്പിനോട് അനുബന്ധിച്ച് വ്യാപകമായി നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് വെഞ്ഞാറമൂട് എസ്.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാതത്തിൽ ഇന്നലെ രാത്രി 7 നായിരുന്നു കടകളിൽ പരിശോധന നടന്നത്. ഏകദേശം 5000 രൂപയോളം വിലവരുന്ന ശംബു, ചൈനി, കൂൾലിപ് എന്നീ ബ്രാൻറുകളിലുള്ള പുകയില ഉൽപന്നങ്ങളാണ് ഈ കടകളിൽ നിന്നും പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കിയതായി എസ്.ഐ. പറഞ്ഞു. റയ്ഡിൽ എസ്.ഐയേ കൂടാതെ ഗ്രൈഡ് എസ്.ഐ.മധു, എ.എസ്.ഐ മാരായ അരുൺ, ഉണ്ണികൃഷ്ണൻ സി.പി.ഒ റാഫി എന്നിവരുമുണ്ടായിരുന്നു
https://youtu.be/A_hsnORJgZE