കുടിവെള്ള ടാങ്കറുകളില്‍ രാത്രിയില്‍ മലിനജലം കടത്തുന്നു.

3399

കുടിവെള്ള ടാങ്കറുകളില്‍ രാത്രിയില്‍ മലിനജലം കടത്തുന്നു. ശുചിത്വസുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കേണ്ട കുടിവെള്ള ടാങ്കറുകളില്‍ രാത്രിയുടെ മറവില്‍ മലിനജലംകടത്തുന്നതായിപരാതി.ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന നിയമവിരുദ്ധപ്രവ്യത്തി അറിഞ്ഞിട്ടും അധിക്യതര്‍ മുഖംതിരിക്കുന്നതായും ആക്ഷേപം ഉയരുന്നു്. തിരുവനന്തപുരം ജില്ല.യിലെ ി വെഞാറമൂട് മേഖലയിലാണ് രാത്രികലങ്ങളില്‍ കുടിവെള്ള ടാങ്കറുകളില്‍ മലിനജലം കടത്തുന്നത്.കുടിവെള്ളം എന്ന് ടാങ്കറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നഭാഗം പേപ്പര്‍കൊണ്ട് മറച്ച് അവിടെ നോണ്‍ ഡ്രിങ്കിംഗ് വാട്ടര്‍ എന്ന് ഒട്ടിച്ചാണ് വെള്ളം കടത്തുന്നത്. വെഞാറമൂട്ടിലെ പഞ്ഞിയൂരിലെ വെള്ളം കെട്ടിക്കിടക്കുന്ന പാറകുളത്തില്‍ നിന്നുമാണ് മലിനജലം വാട്ടര്‍ടാങ്കറില്‍ പമ്പ് ഉപയോഗിച്ച് നിറയ്ക്കുന്നത്. ദുര്‍ഗ്നധം വമിക്കുന്ന അവസ്ഥയിലുള്ള വെള്ളമാണ് ടാങ്കറുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത്.നിരവധി പേര്‍ മരണപ്പെട്ടിട്ടുള്ള ഈ പാറകുളത്തിലെ വെള്ളം പ്രദേശവാസികല്‍ യാതൊരു ആവിശ്യത്തിനും ഉപയോഗിക്കാറില്ല. ഇതാണ് രാത്രിയുടെമറവില്‍ നിറച്ച് കൊണ്ട് പോകുന്നത്. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കാണ് വെള്ളം കൊണ്ട് പോകുന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടെത്തെ തോട്ടവും മറ്റും നനയ്ക്കാണാണ് വെള്ളമെന്നാണ് പറയപ്പെടുന്നത്. രാത്രിയില്‍ഈ മലിനജലംനിറച്ച്‌കൊണ്ട് പോകുന്നടാങ്കറുകള്‍ നേരം പുലരുന്നതോടെ കുടിവെള്ളം നിറച്ച് വിവിധയിടങ്ങളിലേക്ക്‌പോകുകയാണ് ചെയ്യുന്നത്.വേനിലിന്റെ കാഠിന്യത്തില്‍ കുടിവെള്ളം മുട്ടി നട്ടം തിരിഞ്ഞിരിക്കുന്ന ജനം ഏത് വെള്ളം കിട്ടിയാലും ഉപയോഗിക്കുന്ന അവസ്ഥയാണിപ്പോള്‍.ഇത് മുതലാക്കിയാണ് ടാങ്കറുകളുടെ ദുഷ്രപ്രവത്തി നടമാടുന്നത്.കര്‍ശനമായവ്യവ്സ്ഥകളോടെയാണ് ടാങ്കറുകള്‍ക്ക് അനുമതി നല്‍കുന്നത്.എന്നാല്‍ മലിനജലം  കുടിവെള്ള ടാങ്കറുകളില്‍ കയറ്റുന്നുണ്ടെങ്കില്‍ നടപടിസ്വീകരിക്കേണ്ടത് ആരോഗ്യവകുപ്പാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പധിക്യതര്‍ പറയുന്നത്.തങ്ങള്‍ക്ക് ഇത്സംബന്ധിച്ച് പ്രത്യക അധികാരമില്ലന്നും ഇവര്‍ പറയുന്നു. എന്നാല്‍ നിയമങ്ങള്‍ നോക്കുകുത്തയാക്കി മലിനജലം നിറച്ചപോകുന്ന ടാങ്കറുകളെ ആര് നിയന്ത്രിക്കുമെന്നാണ് ജനം ചോദിക്കുന്നത്.രോതോസ