വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്. ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍.

766

വെഞ്ഞാറമൂട്ടില്‍ ബിജെപിയില്‍ അടിയൊഴുക്ക്. ഒരു കൂട്ടം നേതാക്കള്‍ സി പി എമ്മില്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള കൂടുമാറ്റം കൂടുതല്‍ ശക്തിയാകുന്നു.
വെഞ്ഞാറമൂട്ടിലെ ഒരു വിബാഗം ബിജെപി നേതാക്കള്‍ സ പി എമ്മില്‍ ചേര്‍ന്നു.പട്ടികജാതി മോര്‍ച്ച വാമനപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് ,ബി ജെ പി വാമനപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും മഹിള മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ഉഷ , നെല്ലനാട് മണ്ഡലം മഹിളാ മോര്‍ച്ച സെക്രട്ടറി അഞ്ജലി തുടങ്ങിയവരാണ് സിപി എമ്മില്‍ ചേര്‍ന്നത്.വെഞ്ഞാറമൂട്ടില്‍ നടന്ന സ്വീകരണ യോഗം ഡി കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. വി ശോഭകുമാര്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ എ സലിം, കെ മീരാന്‍, കെ ബാബുരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.