ദൈവം പൂര്‍ണമായും മനുഷ്യന്റെ ഭാവനാസൃഷ്ടി; വിശ്വനാഥന്‍ ആനന്ദ്‌

10637

പൂര്‍ണമായും മനുഷ്യ ഭാവനയുടെ സൃഷ്ടിയാണ് ദൈവമെന്ന് ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. ‘സങ്കടമനുഭവിക്കുന്നവരുടെ സങ്കടനിവാരണത്തിനുള്ള സ്വപ്‌നം കണ്ടെത്തിയ പ്രതീകം.’ സ്വപ്‌നങ്ങളും ബിംബങ്ങളും എന്ന പേരില്‍ അദ്ദേഹം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് ദൈവസങ്കല്‍പ്പത്തിന്റെ വിശ്വാസ ദുര്‍ബ്ബലത തുറന്ന് കാട്ടുന്നത്.

നീതിക്ക് വേണ്ടി, അനീതിക്ക് എതിരേ, ദുര്‍ബലര്‍ക്കുവേണ്ടി, ശക്തര്‍ക്കെതിരേ നിലകൊള്ളുന്ന ശക്തി എന്ന ഒരു യുക്തി അതിന് പിന്നില്‍ തുന്നിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ഇതൊന്നും ആ ബിംബം നിര്‍വഹിച്ചതായി ചരിത്രമില്ലെന്നും അദ്ദേഹം ദൈവത്തെകുറിച്ച് കുറിച്ചു.

‘ദൈവങ്ങളുടെ ആയുധമായ മതങ്ങളും അതുപോലെ തന്നെ. പ്രഖ്യാപിതമായ ധര്‍മമോ സ്‌നേഹമോ സാഹോദര്യമോ ഹിന്ദുമതമോ ക്രിസ്തുമതമോ ഇസ്ലാമോ മറ്റുള്ളവരോടും സ്വന്തം അംഗങ്ങളോടും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഹിംസയുടേത് മാത്രമായിരുന്നു അവരുടെ സ്വഭാവം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു