വിവാഹം നടന്നതിന്റെ അറുപതാം നാൾ സൈനികന്റെ ആത്മഹത്യ. ഭാര്യയുടെ സുഹൃത്ത് അറസ്റ്റിൽ. ഭാര്യ രണ്ടാം പ്രതി.

4402

തീരാ ദുഖത്തിലും മകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ പൊലീസ് കാരനെ നിയമത്തിന് മുന്നിൽ എത്തിയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ പുരുഷത്തമൻപിള്ളയും കുടുംബവും. പുരുഷൻപിള്ളയുടെ മകൻ വിശാഖ് കുമാർ (27) കഴിഞ്ഞ മാർച്ച് 19 രാത്രി ചെവ്വാഴ്ച രാത്രി 11 മണിയ്ക്ക് ഗുജറാത്തിന സൈനിക ക്യാംപിൽ നൈറ്റ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് തോക്ക് ഉപയോഗിച്ച് തലയിൽ വെടിയുതിർത്ത് ആത്മഹത്യ ചെയ്തതിരുന്നു.വൈശാഖിന്റെ (27) മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ് ഒാഫിസിലെ ജീവനക്കാരനായ ആര്യനാട് കരകാട് വിപിനാലയത്തിൽ അമിതാഭിനെ (27) കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വൈശാഖിന്റെ ഭാര്യ അഞ്ജനയേയും (22) കേസിൽ രണ്ടാം പ്രതിയാക്കി. അമിതാഭും അഞ്ജനയും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് വൈശാഖിന്റെ മരണത്തിന് കാരണമായത് എന്ന ബന്ധുക്കളുടെ പരാതയിൻമേലാണ് നടപടി.

വിവാഹത്തിന് ശേഷവും അമിതാഭ് അ‌ഞ്ജനയുമായെ ഫോണിൽ വിളിയ്ക്കുക പതിവായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ അറിയാതെ അഞ്ജലി അമിതാഭിന് സാമ്പത്തിക സഹായങ്ങൾ നൽകിയരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ജലിയുടെ 18 പവൻ സ്വർണ്ണാഭരണങ്ങൾ കണാതായി. ബന്ധുക്കൾ തിരക്കിയപ്പോൾ സ്വർണ്ണം അമിതാഭിന് നൽകിയതായി അഞ്ജലി പറഞ്ഞു. ഇത് വീട്ടുകാർ ചോദ്യം ചെയ്തത് അറിഞ്ഞ നാൾ മുതൽ അമിതാഭ് വൈശാഖിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുക പതിവായിരുന്നത്രെ. ഇതിൽ മനം നെന്താണ് വൈശാഖ് ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. വൈശാഖും അഞ്ജലിയും തമ്മിലുള്ള വിവാഹം നടന്നതിന്റെ അറുപതാം നാളായയിരുന്നു ആത്മഹത്യ. മകന്റെ മരണവാർത്തയറിഞ്ഞ് പിതാവ് പുരുഷൻപിള്ളയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. റൂറൽ എസ് ആഫീസിൽ ആശ്രിത നിയമത്തിലുടെ ജോലി ലഭിച്ച അമിതാഭ് മറ്റൊരു പെൺകുട്ടിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലും പ്രതിയാണ്.വൈശാഖ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയ്ക്കും സഹോദരനും അയച്ചുകൊടുത്ത സന്ദശങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.