എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവം ചാനലില്‍ ചര്‍ച്ചയ്ക്ക് എടുക്കാതിരിക്കാന് വിനു വി ജോണിന്റെ കടുംപിടുത്തം.. ഏഷ്യാനെറ്റില്‍ പൊട്ടിത്തെറി.

45081

എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവം ചാനലില്‍ ചര്‍ച്ചയ്ക്ക് എടുക്കാതിരിക്കാന് വിനു വി ജോണിന്റെ കടുംപിടുത്തം.. ഏഷ്യാനെറ്റില്‍ പൊട്ടിത്തെറി.
ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടു വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് അതിക്രൂരമായി ബലാസംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജനത മുഴുവന്‍ ലോകത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ്.സോഷ്യല്‍ മീഡിയ വിഷയം ഏറെ ഗൗരവത്തോടെയാണ് ചര്‍ച്ചചെയ്യ്ത് വരുന്നത്. ലോകത്തിലെ വിവിധമാധ്യമങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചയാണ് സ്ഷ്ടിച്ചിരിക്കുന്നത്. ദേശീയമാധ്യമങ്ങളിലടക്കം ഈ നിഷ്ഠൂര സംഭവം ചര്‍ച്ചചെയ്യുമ്പോള്‍ മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റ് വിഷയത്തോട് സ്വീകരിച്ച നിലപാട് ചാനലിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോട്ട്.

വ്യാഴാഴച്ച രാത്രി 8 മണിക്കുള്ള ഏഷ്യാനെറ്റിലെ ന്യൂസവര്‍ കത്വ വയിലെ ദാരുണ സംഭവമാണ് ചര്‍ച്ചയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈകിട്ടോടെ വിനു വി ജോണ്‍ വാര്‍ത്താവതാരകനായി വന്നതോടെ ചര്‍ച്ചാ വിഷയം മാറുകയായിരുന്നു. കുറച്ച് ദിവസ്സമായി അവതരിപ്പിച്ച് വരുന്ന പോലീസിനും സര്‍ക്കാരിനും എതിരെയുള്ള ചര്‍ച്ചയാണ് ഇന്നലെയും അരങ്ങേറിയത്. ‘കൊലയാളി പൊലീസുകാരെ സംരക്ഷിക്കാന്‍ ശ്രമമോ?’ എന്ന പേരില്‍ വിനു വി ജോണിന്റെ ‘വണ്‍മാന്‍ ഷോ’ ചര്‍ച്ച നിറയെ പിണറായി വിജയനെ പുല്ലഭ്യം പറയാനാണ് നീക്കി വച്ചത്.
രാജ്യത്താകമാനം ചര്‍ച്ചചെയ്യുന്ന വിഷം മാറ്റിവച്ച് രാഷ്ട്രീലക്ഷ്യത്തോടെയുള്ള വിനുവിന്റെ ചര്‍ച്ചാപരിപാടിക്കെതിരെ ഏഷ്യാനെറ്റിലെ തന്നെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തര്‍ തന്നെ രംഗത്ത് വരുകയായിരുന്നു.

വാര്‍ത്താവിഭാഗം മേധാവി എന്ന പദവി മാത്രം അലങ്കരിച്ച് എം ജി രാധാക്യഷണന്‍, വിനു വി ജോണിന്റെ അപ്രമമാതിത്വത്തിന് വളം വച്ച് കൊടുക്കുന്നതായാണ് ഏഷ്യാനെറ്റിലെ ഒരുവിഭാഗം ആരോപിക്കുന്നത്. രാജീവ്ചന്ദ്രശേഖരന്റെ ഇഷ്ടക്കാരനെന്ന ലേബലിലാണ് വിനു വിജോണ്‍ ചാനലില്‍ ഏകപക്ഷീയമായി മുന്നോട്ട് നീങ്ങുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഗൗരവകരമായ വിഷയങ്ങളുണ്ടെങ്കിലും പിണറായി വിജയനെയും, സര്‍ക്കാരിനെയും ടാര്‍ഗറ്റ് ചെയ്യുകമാത്രമാണ് ഇപ്പോള്‍ വാര്‍ത്താവിഭഗത്തിന്റെ മുഖ്യ അജണ്ടയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിലയില്‍ വിനുവിന്റെ ബിജെപി അനുഭാവം അംഗീകരിക്കാനാകില്ലന്നും ഇവര്‍ പറയുന്നു. അടിയന്തരമായി കഠുവയിലെ ക്രൂരത ഏഷ്യാനെറ്റിലെ പ്രൈംടൈമില്‍ ചര്‍ച്ചചെയ്യണമെന്നാവിശ്യപെട്ട് ന്യൂസ് എഡിറ്റര്‍ എം ജി രാധാക്യണന് കത്ത് നല്‍കിയിരിക്കുകയാണ് ചാനലിലെ ഒരുവിഭാഗം.