ഇതു താന്‍ടാ മക്കള്‍ സെല്‍വന്‍; മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ വൃദ്ധയ്ക്ക് പണം നല്‍കി വിജയ് സേതുപതി

443

ആരാധകരോടുള്ള സ്‌നേഹവും പരിഗണനയും വിജയ് സേതുപതിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. തന്റെ അരികിലേക്ക് എത്തുന്നവരോട് ഒരു താരത്തിന്റെ എല്ലാ ഭാവങ്ങളും മാറ്റിനിര്‍ത്തി സാധാരണക്കാരില്‍ സാധാരണക്കാരനായാണ് വിജയ് സേതുപതി പെരുമാറുക. ആരാധകര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആരാധകരോടുള്ള സമീപനമാണ് മക്കള്‍ സെല്‍വനെ സിനിമാ ലോകം നെഞ്ചിലേറ്റാന്‍ കാരണം.

ഒന്നു കാണാന്‍ ആഗ്രഹിച്ചുവരുന്ന ആരാധകനെ കെട്ടിപ്പിടിച്ച് ഉമ്മയും കൊടുത്ത ശേഷമാണ് താരം തിരിച്ചയക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ ഷൂട്ടിങ് കാണാനെത്തിയ അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു.

താരത്തെ കണ്ടയുടെനെ ‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്ന് അമ്മുമ്മ പറയുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ തന്റെ സഹായികളോട് കയ്യിലുള്ള പണം താരന്‍ ആവശ്യപ്പെട്ടു.

ആരുടെയങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്ന് ചോദിക്കുകയും അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കുകയുമായിരുന്നു.

വലിയ കയ്യടികളോടെയാണ് ആരാധകര്‍ മക്കള്‍ സെല്‍വന്റെ ഈ പ്രവര്‍ത്തിയെ വരവേറ്റത്. കൂടാതെ ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി ഏറെ മികച്ചതാണെന്നും താരം ചെയ്തതത് വലിയ ഒരു കാര്യമാണെന്നുമൊക്കെ സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.