താന്‍ പിണറായി വിജയന്റെ ആരാധകന്‍…!ശബരിമല വിഷയത്തില്‍ എന്തിനാണീ ബഹളം.സ്ത്രീയാണ് ദൈവം.

759

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനാണ് താനെന്നും ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നുവെന്നും നടന്‍വിജയ്് സേതുപതി .ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങള്‍ എന്ന് വിജയ് സേതുപതി ചോദിക്കുന്നു.

ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചു. അദ്ദേഹം വന്നപ്പോള്‍ എല്ലാവരും നിശബ്ദരായി. ഹെഡ്മാസ്റ്ററെ കാണുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ നിശബ്ദരാകുന്നത് പോലെയാണ് എനിക്കു തോന്നിയത്. ഞങ്ങളിരുവരും സംസാരിച്ചു. അതിനിടെ എനിക്ക് പത്തുമണിക്കാണ് ഫ്‌ലൈറ്റ് എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എങ്കില്‍ ആദ്യം പോയി താങ്കള്‍ സംസാരിക്കൂ എന്ന്. എത്ര ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാകാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി മനസ്സ് തുറന്നത്.

ഭൂമി എന്നാല്‍ അമ്മയാണ്. അതില്‍ നിന്ന് കുറച്ച് മണ്ണെടുത്ത് പ്രതിമ ഉണ്ടാക്കുന്നു. അതിന് ശേഷം പ്രതിമ പറയുന്നു ഭൂമി അശുദ്ധമാണെന്ന്. ആണായി ജീവിക്കാന്‍ എളുപ്പമാണ്. തിന്ന്, കുടിച്ച്, മദിച്ച് ജീവിക്കാം. എന്നാല്‍ പെണ്ണായാല്‍ എല്ലാ മാസവും സ്ത്രീകള്‍ക്ക് വേദന സഹിക്കണം. അത് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ലെങ്കില്‍ നമ്മള്‍ ആരുമില്ല. സ്ത്രീയാണ് ദൈവം വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.