വെഞ്ഞാറമൂട്ടില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

4288

പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു .പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. മാണിക്കല്‍ പഞ്ചായത്തിലെ ചേലയം കോളനിയിലായിരുന്നു സംഭവം .ന്യൂ ഇയര്‍
ആഘോഷത്തിനിടെ വാക്കേറ്റം ഇരു ചേരികളായി തിരിഞ്ഞുള്ള ഏറ്റുമു ട്ടലിലേക്ക് മാറുകയായിരുനന്നു.സജീഷ് കുമാര്‍, പ്രജിത്ത്, അശ്വിനി കുമാര്‍, അരുണ്‍, വിഷ്ണു, മനോജ് എന്നിവര്‍ക്കാണ്  വെട്ടേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . സി പി എമ്മ്കാരാണ് അക്രമിച്ചതെന്ന് ബി ജെ പി നേത്യത്വം പറയുന്നത്. എന്നാല്‍ സംഭവം രാഷ്ട്രീയമല്ലന്നും ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണെന്നുമാണ് സ ിപി എമ്മ് പറയുന്നത്‌.ന്യൂയര്‍ ആഘോഷത്തിനിടെയുണ്ടായ വ്യക്തിപരമായ സംഘര്‍ഷത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ബി ജെ പിനീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്നും സി പി എമ്മ് നേത്യത്വം പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മാണിക്കല്‍, നെല്ലനാട് പഞ്ചായത്തുകളില്‍ ബിജെപി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു