വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതo. കേന്ദ്ര സര്‍ക്കാരിനെ കത്തയച്ച്‌ അടൂര്‍ പ്രകാശ്

65

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാര്‍ത്ഥ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളില്‍ ഒരു സംശയവും നില്‍ക്കരുതെന്നും യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്‍കിയവരെയും ജനമധ്യത്തില്‍ കൊണ്ടുവരുന്നതിനും തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനും വേണ്ടിയാണ് എംപി എന്ന നിലയില്‍ താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.തിരുവനന്തപുരം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ നിന്നും അന്വേഷണസംഘത്തെ സ്വതന്ത്രമാക്കണം. നിലവിലെ അന്വേഷണം മുന്നോട്ടു പോയാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി മുതലെടുപ്പു നടത്തുവാന്‍ ശ്രമിക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു കത്തില്‍ പറയുന്നു.