പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു.

768

പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു. യുവതി  പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.തിരുവനന്തപുരം കല്ലറ വെള്ളംകുടി അഖില്‍ ഭവനില്‍ അഖില്‍ രാജ് 24ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.പുഷ്പരാജന്‍ ലൈജ ദമ്പതികളുടെ മകനായ അഖില്‍ കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അഖില്‍രാജിനെതിരെ പാങ്ങോട് പോലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നതായും , ഈ വ്പരാതിയെ അടിസ്ഥാനമാക്കി പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിലെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യചെയ്യ്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആര്‍ച്ചയാണ് സഹോദരി.