വെമ്പായത്ത് കെ.എസ്.ആര്‍.ടി.സി. ബസില്‍ സ്‌ക്കൂട്ടറിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

1645

എം സി റോഡില്‍ തിരുവനന്തപുരം വെമ്പായത്തിനു സമീപം പെരുങ്കുരില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും സ്‌ക്കൂട്ടര്‍് യാത്രികരാണ്.

വേറ്റിനാട്, മൊട്ടമൂട്, മൂളയില്‍ വീട്ടില്‍ മനു(27), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണു ഭവനില്‍ വിഷ്ണു(27) കല്ലുവാക്കുഴി തടത്തരികത്ത് വീട്ടില്‍ ഉണ്ണി(35)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10മണിയോടടുപ്പിച്ച് എം.സി.റോഡില്‍ വെമ്പായം കന്യാകുളങ്ങരക്ക് സമീപം പെരുംകൂര്‍ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും മല്ലപ്പളളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ്ബസും വെമ്പായത്ത് നിന്നും വരികയായിരുന്ന സ്‌കൂട്ടറും തമ്മിള്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ നാട്ടുകാരും വട്ടപ്പാറ പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ഉണ്ണിയും, മനുവും വഴിമദ്ധ്യേയും വിഷ്ണു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അല്പം കഴിഞ്ഞപ്പോഴും മരണമടയുകയായിരുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കന്നവരും അടുത്ത സുഹൃത്തുക്കളുമാണ മൂവരും. ഒരു മാസം മുമ്പായിരുന്നു മനുവിന്റെ വിവാഹം. സിന്ധൂരിയാണ് ഭാര്യ. നാല് മാസം മുന്‍പാണ് വിഷ്ണു വിവാഹിതനായത്. ഭാര്യ.അര്‍ച്ചന. ഉണ്ണിയുടെ ഭാര്യ ശാലിനി. ആദി്ത്യന്‍, ആദര്‍ശ്, അവന്തിക എന്നിവര്‍ മക്കളാണ്. വട്ടപ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചു.