ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി; ദര്‍ശനത്തിന് അനുമതി

കനത്ത മഴയെ തുടര്‍ന്ന്‌ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി.

നിലയ്ക്കല്‍ കഴിയുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവര്‍ക്ക് ദര്‍ശനം അനുവദിക്കുകയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചായിരുന്നു കളക്ടറുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here